ചിറയിൻകീഴ്: പെരുങ്ങുഴി മടയ്ക്കൽ ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മടയ്ക്കൽ തിരുവാതിര മഹോത്സവം ആരംഭിച്ചു. നാളെ സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ ഇന്ന് രാവിലെ 5.30ന് അഭിഷേകം, 6ന് ഗണപതിഹോമം, 7ന് മൃത്യുഞ്ജയഹോമം, 7.30ന് ശ്രീമദ് ഭാഗവത പാരായണം, 10ന് ശതകലശാഭിഷേകം, 11.30ന് നാഗര് വിശേഷാൽ പൂജ, രാത്രി 7ന് ഭഗവതി സേവ, 8ന് അത്താഴപൂജ, നാളെ രാവിലെ 9.05ന് സമൂഹ പൊങ്കാല, 11ന് ശതകലശാഭിഷേകം, 11.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12.30ന് മടയ്ക്കൽ സദ്യ, വൈകിട്ട് 4ന് മടയ്ക്കൽ ഘോഷയാത്ര, രാത്രി 8ന് ഗാനമേള, 9.40ന് അത്താഴപൂജ, 10ന് ചമയവിളക്ക് എന്നിവ നടക്കും.