കിളിമാനൂർ:മടവൂർ കക്കോട് കോട്ടറയിൽ ശ്രീ അപ്പൂപ്പൻകാവ് ക്ഷേത്രത്തിലെ കുംഭ തിരുവാതിര മഹോത്സവം ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 6.30 ന് ഗണപതിപടുക്ക,7.30ന് ഭാഗവതപാരായണം,11.30 ന് കഞ്ഞി സദ്യ,വൈകിട്ട് 6.30ന് ദീപാരാധനയും വിളക്കും,7.30ന് കുട്ടികളുടെ ഡാൻസ്,നാളെ രാവിലെ 6.30 ന് ഗണപതിപടുക്ക,8ന് സമൂഹ പൊങ്കാല,ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകിട്ട് 4ന് ഉറിയടി,5.30ന് ചെണ്ട മേളം,7ന് വെറ്റിലപ്പടുക്ക,രാത്രി 9ന് ഡാൻസ്.