swetha

ശ്രദ്ധേയമായ ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് ശ്വേതാ മേനോൻ. 'അനശ്വരം' എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ശ്വേത അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് വിവിധ ഭാഷകളിൽ അഭിനയിച്ച് മികവ് തെളിയിക്കാനും താരത്തിന് കഴിഞ്ഞു. രതിനിർവേദം, കളിമണ്ണ്, സാൾട്ട് ആൻഡ് പെപ്പർ തുടങ്ങിയ ചിത്രങ്ങൾ ശ്വേതയുടെ കരിയറിലെ മികച്ച ചിത്രങ്ങളായിരുന്നു. ഇപ്പോഴിതാ സ്കൂൾ തലത്തിൽ തനിക്ക് ഉണ്ടായ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ചെറുപ്പത്തിൽ പെൺകുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പല പ്രശ്നങ്ങളും താനും സ്‌കൂൾ പഠനകാലത്ത് നേരിട്ടിട്ടുണ്ടെന്നാണ് താരം പറയുന്നത്. മോശം സ്പർശം പോലുള്ള അനുഭവങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊക്കെ ലൈംഗികപീഡനം എന്നുപറയാൻ പറ്റില്ലെന്നാണ് ശ്വേത പറയുന്നത്.

മോശം സ്പർശത്തെക്കുറിച്ചും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നുമൊക്കെ കുഞ്ഞുങ്ങളോട് പറഞ്ഞുകൊടുക്കാൻ പറ്റിയ സമയമാണിത്. എന്നുകരുതി അവരെ വെറുതെ പേടിപ്പിക്കണമെന്നല്ല. ഒരു കാര്യമേ പറയേണ്ടതുള്ളൂ. ആരെങ്കിലും മോശം ഉദ്ദേശത്തോടെ ശരീരത്തിൽ തൊട്ടെന്ന് തോന്നിയെങ്കിൽ അത് വീട്ടിൽ വന്ന് മടിക്കാതെ പറയണമെന്ന് ഉപദേശിച്ചാൽ മതി.

- ശ്വേത മേനോൻ