തിരുവനന്തപുരം: അമ്പലത്തറ ശ്രീ ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം 6 മുതൽ 10 വരെ നടക്കും. സമാപനദിവസമായ 10ന് രാവിലെ 10.05ന് പൊങ്കാല. 9 വരെ സമൂഹസദ്യയുണ്ടാകും. ഒന്നാം ഉത്സവദിവസമായ 6ന് രാവിലെ ക്ഷേത്രചടങ്ങുകൾക്ക് പുറമെ മൃത്യുഞ്ജയഹോമം. 7ന് രാവിലെ പതിവ് ക്ഷേത്രചടങ്ങുകൾ. രാത്രി 7ന് സംഗീത സദസ്, 8ന് ഡാൻസ്, 8.30ന് വിശേഷാൽ പൂജ. 8ന് രാവിലെ 10.15ന് കളമെഴുത്തും സർപ്പപാട്ടും, രാത്രി 7.30ന് ഗാനമേള. 9ന് രാവിലെ 10.15ന് വിൽപ്പാട്ട്, രാത്രി 7.30ന് മെഗാ ഗാനമേള. 10ന് രാവിലെ 8.10ന് ദേവിയെ പാടി കുടിയിരുത്തും. 9.15ന് കുങ്കുമാഭിഷേകത്തിന് ശേഷം 10.05ന് പൊങ്കാല നടക്കും. ഉച്ചയ്ക്ക് 3ന് നെയ്യാണ്ടിമേളം. വൈകിട്ട് 6.354ന് കുംഭവിളയാടൽ. നെയ്യാണ്ടിമേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ തിരുവല്ലം ആറ്റിൽ നിന്ന് കരകം എഴുന്നള്ളി ക്ഷേത്രസന്നിധിയിൽ എത്തും. രാത്രി 9ന് വിശേഷാൽ പൂജ, 9.30ന് പൂപ്പട, രാത്രി 12ന് പൊങ്കാല വിളയാടൽ. പുലർച്ചെ 3ന് ദിക്കുബലി, ഗുരുസി തുടങ്ങിയവയോടെ ഉത്സവത്തിന് കൊടിയിറങ്ങും.