കാട്ടാക്കട:ജയിൽ വകുപ്പിൽ നിന്നും ഫ്രീഡം സ്പൈസസ് എന്ന പേരിലുളള വ്യഞ്ജന പൊടികളുടെ വിപണനോദ്‌ഘാടനം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ ജയിൽ ഡി.ജി.പി.ഋഷിരാജ് സിംഗ് നിർവഹിച്ചു.തുടക്കത്തിൽ മഞ്ഞളും,ഇഞ്ചിയുമാണ് പൊടിയാക്കി വിപണിയിൽ എത്തിക്കുന്നത്.ജയിൽ വളപ്പിലെ പച്ചക്കറികളുടെ വിളവെടുപ്പും,അന്തേവാസികൾക്ക് തെങ്ങ് കൃഷി പരിശീലന സർട്ടിഫിക്കറ്റുകൾ,തെങ്ങ് കയറ്റ യന്ത്രം എന്നിവയുടെ വിതരണവും നടന്നു.ജയിൽ സൂപ്രണ്ട് എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.തോട്ടവിള ഗവേഷണ കേന്ദ്രം കായംകുളം മേധാവി ഡോ.എസ്.കലാവതി,ഡോ.റെജി ജെ.തോമസ്,പി.ജെ.ജയചന്ദ്രൻ,സുരേഷ് നെൽസൺ,ചിത്ര,റിജിൻ മോഹൻ,ജയിൽ കൃഷി ഓഫീസർ ഡബ്ല്യു.ആർ.അജിത്‌സിംഗ്,വെൽഫെയർ ഓഫീസർ സൂര്യജിത്ത് തുടങ്ങിയവർ പങ്കെടുത്തു.