niyamasabha
niyamasabha

തിരുവനന്തപുരം :കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ 11 മന്ത്രിമാർക്കെതിരെ വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെ ന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാരായ കെ.ബാബു, അടൂർ പ്രകാശ്, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, കെ.പി.മോഹനൻ, വി.കെ.ഇബ്രാഹിംകുഞ്ഞ്, വി.എസ്.ശിവകുമാർ, അന്തരിച്ച സി.എൻ ബാലകൃഷ്ണൻ, കെ.എം മാണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ഉമ്മൻചാണ്ടി, പി.ജെ.ജോസഫ് എന്നിവർക്കെതിരായ കേസുകൾ കോടതി വിധിയെ തുടർന്നും കെ.എം.മാണി, സി.എൻ.ബാലകൃഷ്ണൻ എന്നിവർ മരണപ്പെട്ടതിനാലും കേസ് അവസാനിപ്പിച്ചു. കെ.പി.മോഹനനെതിരായ കേസിൽ വിജിലൻസിന്റെ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കി. മറ്റുള്ളവരുടേത് അന്വേഷണത്തിലും കോടതിയുടെ പരിഗണനയിലുമാണ്.

പൊലിസ് സ്റ്റേഷനുകളെ സേവനാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സർവീസ് ഡെലിവറി സെന്ററുകളാക്കാനുള്ള നിർദേശം പരിഗണനയിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.