കല്ലമ്പലം: മണമ്പൂർ പാർത്തുകോണം ഭാരതീമംഗലം ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ഉത്സവം ഇന്ന് തുടങ്ങി 13ന് സമാപിക്കും. പതിവ് ക്ഷേത്ര പൂജകൾക്ക് പുറമേ എല്ലാ ദിവസവും തോറ്റംപാട്ട്, അന്നദാനം, വിളക്ക് എന്നിവയുണ്ടാകും. ഇന്ന് രാവിലെ 8.30ന് സമൂഹപൊങ്കാല. നാളെ പുലർച്ചെ 4ന് ഉരുൾ ഘോഷയാത്ര, രാത്രി 8ന് മേജർസെറ്റ് കഥകളി. 6ന് രാത്രി 9.30ന് ഗാനമേള. 7ന് രാത്രി 9.30ന് നൃത്തനൃത്ത്യങ്ങൾ. 8ന് രാത്രി 9.30ന് ഗാനമേള. 9ന് രാത്രി 10.30ന് കാപ്പിസദ്യ. 10ന് 12.30ന് ഉത്സവ ബലിദർശനം. 11ന് രാത്രി 9.30ന് നാടകീയ നൃത്തശില്പം. 12ന് വൈകിട്ട് 4.30ന് ഘോഷയാത്ര, രാത്രി പള്ളിവേട്ട. 13ന് രാവിലെ ആറാട്ട്ബലി, ആറാട്ടുപുറപ്പാട്.