വിതുര:സി.പി.എം നേതാവും വിതുര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ.അബ്ബാസിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം ബാങ്ക് ഹാളിൽ 5ന് വൈകിട്ട് 5ന് സി.പി.എം.വിതുര ഏരിയാ സെക്രട്ടറി അഡ്വ.എൻ.ഷൗക്കത്തലി ഉദ്ഘാടനം ചെയ്യും.ജീവനക്കാരുടെ പെൻഷൻ ബോർഡ് അംഗമായ പി.എസ്.മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തും.വിതുര പഞ്ചായത്ത്‌ പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി,ബാങ്ക് പ്രസിഡന്റ് ഷാജിമാറ്റാപ്പള്ളി,സെക്രട്ടറി സന്തോഷ്‌കുമാർ എന്നിവർ പങ്കെടുക്കും.