vazha

കിളിമാനൂർ: കൊടും വേനലിൽ വാഴകൾ കരിഞ്ഞുണങ്ങി നശിച്ചു. പൊരുന്തമൺ ജി.പി നിലയത്തിൽ പ്രസാദിന്റെ അമ്പത് സെന്റ് ഭൂമിയിലെ നൂറ്റി എൺപതോളം കുലച്ച നേന്ത്രവാഴകളാണ് കരിഞ്ഞുണങ്ങിയത്. ഇരുപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറയുന്നു. കാട്ടുപന്നി ശല്യത്തിന്റെ കൂടെ കടുത്ത വേനൽ കൂടിയായതോടെ കർഷകർ കർഷകർ ദുരിതത്തിലായി.