വെമ്പായം:പിരപ്പൻകോട് കുതിരകുളം ശ്രീ മഹാദേവ ഭദ്രകാളി ക്ഷേത്രത്തിലെ കുംഭചോതി മഹോത്സവം 7 മുതൽ 13 വരെ നടക്കും.5ന് രവിലെ 6ന് ഗണപതി ഹോമം ഉച്ചയ്ക്ക് 12.47ന് നാഗദേവ പ്രതിഷ്ഠ,6ന് രാവിലെ 8ന് പ്രസാദശുദ്ധി തുടർന്ന് വാസ്തുബലി രക്ഷോഘ്ന ഹോമം,അസ്ത്ര,കലശപൂജ,വാസ്തു പുണ്യാഹം,മുളയിടീൽ.7ന് രാവിലെ 6ന് മഹാഗണപതി ഹോമം 9ന് കൊടിമര ഘോഷയാത്ര 10ന് നാഗരൂട്ട് 12.40ന് കൊടിയേറ്റ് വൈകിട്ട് 6ന് കാപ്പുകെട്ടി കുടിയിരുത്ത്,8ന് വൈകിട്ട് 6.30ന് അപ്പംമൂടൽ വഴിപാട്,9ന് രാവിലെ 10ന് സമൂഹ മൃത്യുഞ്ജയഹോമം തുടർന്ന് രുദ്രാഭിഷേകം,10ന് രാവിലെ 9.30ന് സമൂഹപൊങ്കാല 10.30ന് വിശേഷാൽ ആയില്യം ഊട്ട് തുടർന്ന് പൊങ്കാല നിവേദ്യം,12.30ന് കുതിരകുളം സദ്യ,വൈകിട്ട് 6ന് മലപ്പുറം പാട്ട് തുടന്ന് പുഷ്പാഭിഷേകം,8ന് മാല ചാർത്തൽ തുടന്ന് കുതിരകുളം പാൽപായസം 11ന് രാവിലെ 7.30ന് വിശേഷാൽ സരസ്വതി പൂജ, കലശാഭിഷേകം തുടന്ന് വിദ്യരാജഗോപാലാർച്ചന,രാത്രി 8ന് ചികിത്സാ ധനസഹായ വിതരണവും ആദരിക്കലും,രാത്രി 9.30ന് ഗാനമേള,12ന് മിമിക്സ് ,മെഗാഷോ 12ന് രാവിലെ 7.30ന് ഉഷപൂജ, മുളപൂജ, ഉച്ചപൂജ ശ്രീഭൂതബലി തുടന്ന് കൊന്ന് തോറ്റ് പാട്ട്, വൈകിട്ട് 4ന് ഘോഷയാത്ര,രാത്രി 7ന് കഥാപ്രസംഗം,രാത്രി 8ന് നൃത്ത സന്ധ്യ,13ന് രാവിലെ 7ന് ആറാട്ട് എഴുന്നള്ളത്ത്,8ന് ആറാട്ട് തുടർന്ന് തിരിച്ചെഴുന്നളളത്ത് വലിയ കാണിയ്ക്ക,രാവിലെ 1ന് ഗുരുസി.