വെഞ്ഞാറമൂട്: സമഗ്ര വായന സമ്പൂർണ വായനയുടെ ഭാഗമായി ക്ലാസ് റൂം ലൈബ്രറിയിലേക്ക് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ശേഖരിച്ച് കണിയാപുരം സബ് ജില്ലയിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പിരപ്പൻകോട് ഗവ. എൽ.പി.എസിന് പുരസ്കാരം.മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പുരസ്കാരം സ്കൂളിന് കൈമാറി.
ഫോട്ടോ: കണിയാപുരം സബ് ജില്ലയിലെ എൽ.പി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പുസ്തകം ശേഖരിച്ച പുരസ്കാരം വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പിരപ്പൻകോട് സ്കൂൾ ഏറ്റുവാങ്ങുന്നു