otta

വെഞ്ഞാറമൂട്: വലിയകട്ടകാൽ അരയാൽ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പൊതുപരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ പേടിക്കെതിരെ "ഒറ്റമൂലി"എന്ന പേരിൽ മോട്ടിവേഷണൽ ക്ലാസ്‌ സംഘടിപ്പിച്ചു. നെല്ലനാട് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ 10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന അറുപത്തിമൂന്ന് കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. വലിയകട്ടയ്ക്കാൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന ക്ലാസ് നെഹ്‌റു യുവ കേന്ദ്ര റിസോഴ്സ് പേഴ്സൺ സിജിമോൾ നയിച്ചു. രണ്ടുമണിക്കൂറിലേറെ നീണ്ട ക്ലാസിൽ കൗമാരക്കാരുടെ പ്രശങ്ങൾ, പഠനം എളുപ്പമാക്കാനുള്ള കുറുക്കുവഴികൾ എന്നിങ്ങനെ വിവിധ മേഖലകളെ വിഷയമായി. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, സജിത്ത്, സുരാജൻ, അജയകുമാർ, സജീർ ഹുസൈൻ,അനൂപ്‌ ബി, യേശുദാസ്, രവീന്ദ്രൻ, സത്യദാസ് തുടങ്ങിയവർ പങ്കെടുത്തു.