വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിലെ മുത്തിപ്പാറ ഏലായിൽ കൊയ്ത്തുത്സവം നടന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവി, വൈസ് പ്രസിഡന്റ് ശ്രീകണ്ഠൻ നായർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീലാ കുമാരി, ബ്ലോക്ക് പഞ്ചായത്തംഗം രാധാ വിജയൻ, പഞ്ചായത്തംഗം സുജാത, പാടശേഖര സമിതി ഭാരവാഹികളായ രാധാകൃഷ്ണൻ, അസീസ്, കൃഷി വകുപ്പ് അസിസ്റ്റന്റുമാരായ അശ്വനികുമാർ, ആതിര സുരേഷ് എന്നിവർ പങ്കെടുത്തു.