പാലോട്: പാലോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡന്റ്സ് അസോസിയേഷനുകളും ജനമൈത്രി പൊലീസും ചേർന്ന് പരാതി പരിഹാര അദാലത്തും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. അസോസിയേഷനുകളുടെ പ്രവർത്തനമേഖലകൾ ലഹരിവിമുക്തമാക്കുക, സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിക്ക് 15ന് കള്ളിപ്പാറ റസിഡന്റ്സ് അസോസിയേഷനിൽ തുടക്കം കുറിക്കും. ഒരുമാസം കൊണ്ട് എല്ലാ അസോസിയേഷനുകളിലും അദാലത്ത് നടത്തും. പരിപാടിയുടെ നടത്തിപ്പിനായി ചേർന്ന യോഗം പാലോട് സി.ഐ സി.കെ. മനോജ് ഉദ്ഘാടനം ചെയ്തു. എസ്.ഐ സതീഷ് കുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഭാരവാഹികൾ: തെന്നൂർ ഷിഹാബ് (ചെയർമാൻ), പാപ്പനംകോട് അനി, വി.എൽ. രാജീവ്‌, അരുൺ രാജ്, ഗീതാ പ്രിജി (കൺവീനർമാർ).