വെഞ്ഞാറമൂട്. എ.ഐ.വൈ.എഫ്. ജില്ലാ സമ്മേളനം ഏപ്രിൽ 3 മുതൽ ആറ് വരെ വെഞ്ഞാറമൂട്ടിൽ നടക്കും. സമ്മേളനത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗം സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എ.എസ്. ആനന്ദകുമാർ അദ്ധ്യക്ഷനായിരുന്നു. എ.ഐ.വൈ.എഫ്, സംസ്ഥാന കമ്മിറ്റി അംഗം ആർ.എസ്. ജയൻ, ജില്ലാ സെക്രട്ടറി അരുൺ, പി.എസ്. ഷൗക്കത്ത്, എ.എം. റൈസ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി. എ.എം. റൈസ്(ചെയർമാൻ), ആർ.എസ്. ജയൻ(ജനറൽ കൺവീനർ), ജി.ആർ. അനിൽല്‍, മാങ്കോട് രാധാകൃഷ്ണൻ, പി.എസ്. ഷൗക്കത്ത്(രക്ഷാധികാരികൾ)എന്നിവരെ തിരഞ്ഞെടുത്തു.