തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല നടക്കുന്ന പ്രദേശങ്ങളിൽ 9ന് ജലവിതരണം ഉറപ്പാക്കുന്നതിനായി പി.ടി.പി നഗർ,​ ഒബ്സർവേറ്ററി സംഭരണികളിൽ നിന്നുള്ള ജലവിതരണം ക്രമീകരിക്കുന്നതിനാൽ 6 മുതൽ 9വരെ തീയതികളിൽ വട്ടിയൂർക്കാവ്,​ തിരുമല,​ പൂജപ്പുര,​ കരമന,​ പി.ടി.പി നഗർ,​ നേമം,​ വെള്ളായണി,​ മൂന്നാംമൂട്,​ കൊടുങ്ങാനൂർ,​ വയലിക്കട,​ കല്ലുമല,​ പാപ്പനംകോട്,​ വെള്ളയമ്പലം,​ ശാസ്‌തമംഗലം,​ വഴുതക്കാട്,​ ജവഹർനഗർ,​ കവടിയാർ,​ നന്ദാവനം എന്നിവിടങ്ങളിൽ ഭാഗികമായി ജലവിതരണം തടസപ്പെടും. വെള്ളയമ്പലം ലോ ലെവൽ ജലസംഭരണിയിൽ ദിവസവും ഒരു മണിക്കൂർ അധികജലം ശേഖരിക്കേണ്ടതിനാൽ 9 വരെ വഴുതക്കാട്,​ തൈക്കാട്,​ വലിയശാല,​ പി.എം.ജി,​ സ്റ്റാച്യു,​ ബേക്കറി ജംഗ്ഷൻ,​ പുളിമൂട്,​ ഊറ്റുകുഴി,​ മാഞ്ഞാലിക്കുളം റോഡ്,​ ആയുർവേദ കോളേജ്,​ എം.എൽ.എ ക്വാർട്ടേഴ്സ്,​ ജനറൽ ആശുപത്രി,​ പേട്ട,​ വേളി എന്നിവിടങ്ങളിലും ജലവിതരണം ഭാഗികമായി തടസപ്പെടും.