മുടപുരം: 2020-21 വാർഷിക പദ്ധതിക്കായുള്ള മംഗലപുരംഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഇന്ന് എം.എസ്.ആർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു അറിയിച്ചു. രാവിലെ 10ന് ഡെപ്യുട്ടി സ്പീക്കർ വി. ശശി സെമിനാർ ഉദ്‌ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷാനിബ ബീഗം മുഖ്യാതിഥി ആയിരിക്കും. വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി സ്വാഗതവും സെക്രട്ടറി ജി.എൻ. ഹരികുമാർ നന്ദിയും പറയും.