മുടപുരം :മുടപുരം പ്രേംനസീർ മെമ്മോറിയൽ ശാന്തി ആർട്സ് ക്ലബ് ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിലുള്ള 'ഉണർവിന്റെ 'പ്രതിമാസ സാഹിത്യചർച്ച 8ന് വൈകിട്ട് 4.30ന് വായന ശാല ഹാളിൽ നടക്കും.രാമമന്ദിരം തുളസീധരൻ,പ്രകാശൻ വിളഭാഗം എന്നിവർ കഥകൾ വായിക്കും.തുടർന്ന് 'ആശാൻ കവിതകളിലെ നായികമാർ ' എന്ന വിഷയത്തെക്കുറിച് കവിയും ചെറുകഥാകൃത്തുമായ രാജചന്ദ്രൻ പ്രഭാഷണം നടത്തും.അജിത്.സി.കിഴുവിലം മോഡറേറ്റർ ആയിരിക്കും.