ചിറയിൻകീഴ്: കോൺഗ്രസ് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻക്കര സനലിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടത്തുന്ന ജനകീയ പ്രക്ഷോഭ ജ്വാല ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ കഠിനംകുളം പള്ളിനട മുതൽ പുതുക്കുറുച്ചി വരെയും അഞ്ചുതെങ്ങ് മുതൽ ശാർക്കര വരെയും പദയാത്ര നടത്തി. ശാർക്കരയിൽ ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ. വിശ്വനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വീകരണത്തിന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻക്കര സനൽ നന്ദി പറഞ്ഞു. നേതാക്കളായ ടി. ശരത്ചന്ദ്രപ്രസാദ്, പാലോട് രവി, വർക്കല കഹാർ, എം.എ.ലത്തീഫ് , ആർ.വത്സലൻ, അഡ്വ. എസ്.ക്യഷ്ണകുമാർ,ആനാട് ജയൻ, ആനക്കുഴി ഷാനവാസ്, എഫ്.ജെഫേഴ്സൺ, വക്കം സുകുമാരൻ, ബി.ആർ.എം.ഷെഫീർ, കെ.എസ്. അജിത്കുമാർ, മോനിശാർക്കര, അഡ്വ. രാജേഷ് ബി.നായർ സ്വാഗതവും ജോഷി ബായി നന്ദിയും പറഞ്ഞു.