ചിറയിൻകീഴ്: പെരുങ്ങുഴി കാവടിനട ശ്രീമഹാവിഷ്‌ണു ക്ഷേത്രത്തിലെ കുംഭ മകയിര മഹോത്സവം ഇന്ന് സമാപിക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ രാവിലെ 6ന് ഗണപതിഹവനം, 8ന് ഭാഗവത പാരായണം, 8.30ന് കലശപൂജ, 10ന് സമൂഹ പൊങ്കാല, 10.30ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12.05ന് സമൂഹസദ്യ, രാത്രി 7.40ന് പാൽക്കാവടി അഭിഷേകം, 8ന് അത്താഴപൂജ, 11.30ന് അഗ്നിക്കാവടി അഭിഷേകം എന്നിവ നടക്കും.