വർക്കല: മേൽവെട്ടൂർ കാട്ടുവിള ദേവീക്ഷേത്രത്തിലെ ഉത്സവം 6ന് ആരംഭിക്കും. എല്ലാദിവസവും ഗണപതിഹോമം, ഭാഗവതപാരായണം, നവരം, പഞ്ചഗവ്യം, കലശപൂജ, അന്നദാനം, രാത്രി വിശേഷാൽപൂജ, വിളക്ക് എന്നിവ ഉണ്ടായിരിക്കും. 7ന് രാവിലെ 9.30ന് വിശേഷാൽ നാഗരൂട്ട്, 8ന് ഉച്ചയ്ക്ക് 12.30ന് സമൂഹസദ്യ, രാത്രി 7.30ന് യക്ഷിയമ്മയ്ക്ക് വിശേഷാൽ പൂപ്പട. 9ന് വൈകിട്ട് ദീപാരാധന, തുടർന്ന് മാടൻതമ്പുരാന് വിശേഷാൽ കൊടുതി. 10ന് രാവിലെ 8.30ന് സമൂഹപൊങ്കൽ, 10.30ന് കൂട്ട മൃത്യുഞ്ജയഹോമം, ഉച്ചയ്ക്ക് സമൂഹസദ്യ, വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പൂമൂടൽ, രാത്രി 8ന് ചമയവിളക്ക്.