പാലോട്: എ.ഐ.വൈ.എഫ് പാലോട് മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എ.എസ്. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മനോജ്.ടി.പാലോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അരുൺ.കെ.എസ്, സി.പി.ഐ ജില്ലാ എക്സി. അംഗം പി.എസ്. ഷൗക്കത്ത്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജയൻ. കെ, ജെ കുഞ്ഞുമോൻ, മണ്ഡലം സെക്രട്ടറി ടി.എ. രജിത് ലാൽ, മൈലം ശശി, ജയകുമാർ, സാജൻ,മോഹനൻ നായർ, ജോസഫ് ഫ്രാൻസിസ് അസ്‌ലം എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി പാലോട് ഡിപ്പോയിൽ നിന്ന് പൊൻമുടിയിലേക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം ഭാരവാഹികളായി ജ്യോതിഷ് കുമാർ (പ്രസിഡന്റ്), മനോജ്.ടി.പാലോട് (സെക്രട്ടറി), രാഹുൽ കൃഷ്ണ (വൈസ് പ്രസിഡന്റ്), അസ്‌ലം (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.