വർക്കല: അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയ രക്തസാക്ഷി വർക്കല വിജയന്റെ അനുസ്‌മരണ സമ്മേളനം 5ന് വൈകിട്ട് പുന്നമൂട് ജംഗ്ഷനിൽ സി.പി.ഐ (എം.എൽ) റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ ഉദ്ഘാടനം ചെയ്യും. പുന്നമൂട് ഹുസൈൻ അദ്ധ്യക്ഷത വഹിക്കും. സി.പി.ഐ (എം.എൽ) റെഡ്ഫ്ലാഗ് കേന്ദ്ര കമ്മിറ്റി അംഗം ചാൾസ് ജോർജ്ജ്, ജനകീയ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി പി.കെ. വേണുഗോപാലൻ, വടശേരിക്കോണം പ്രസന്നൻ, ഗിരീഷ് ഗോപിനാഥ്, കെ.ഐ. ജോസഫ്, സി.ജെ. സുരേഷ് ശർമ്മ, ബി. രാജഗോപാലൻ, ബാബു മഞ്ഞളളൂർ, എം.കെ. ദിലീപ് എന്നിവർ സംസാരിക്കും.