water
കുപ്പിവെള്ള വില 13 രൂപയാക്കുന്നതിനെ അട്ടിമറിക്കാൻ ലോബി നടത്തുന്ന ശ്രമം തുറന്നു കാട്ടി 2018 മേയ് 21ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട്

തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപ നിശ്ചയിച്ച് ഭക്ഷ്യ,പൊതുവിതരണ വകുപ്പ് ഉത്തരവ് ഇറക്കി. 20 രൂപയാണ് നിലവിലെ വില.

ഉത്തരവ് വിജ്ഞാപനമായി ഇറങ്ങുന്നതോടെ വിലക്കുറവ് പ്രാബല്യത്തിൽ വരും

വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനെ തുടർന്നാണ് 13 രൂപയാക്കി മാർച്ച് രണ്ടിന് ഉത്തരവിറങ്ങിയത്.

കഴിഞ്ഞ ജൂലായ് 19ന് കുപ്പിവെള്ളത്തെ അവശ്യവസ്തുവായി പ്രഖ്യാപിച്ചിരുന്നു.

സർക്കാർ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലായിരുന്നു വിപണി നിയന്ത്രിക്കുന്ന ശക്തികൾ. ഇതിനുവേണ്ടി വിലകുറച്ചു വിൽക്കാൻ തീരുമാനിച്ച അസോസിയേഷനെ പിളർത്തുകയും ചെയ്തു.

ഇതു സംബന്ധിച്ച് കേരളകൗമുദി തുടർച്ചയായി റിപ്പോർട്ട് നൽകിയിരുന്നു.
പ്രതിവർഷം 1500 കോടിയുടെ കുപ്പിവെള്ള കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നത്.