തിരുവനന്തപുരം:ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ജില്ലാ പഞ്ചായത്ത് നടത്തുന്നത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണെന്ന് മന്ത്രി കെ.കെ.ശൈലജ.ജില്ലാ വികസനോത്സവത്തോടനുബന്ധിച്ച് 'രോഗങ്ങൾ വഴിമാറുന്ന കേരളം' എന്ന വിഷയത്തിൽ പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു അദ്ധ്യക്ഷത വഹിച്ചു.പൊതുജനാരോഗ്യവും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ.പി.എസ് ഇന്ദു സംസാരിച്ചു.ശുചിത്വ പരിപാലനവും തദ്ദേശഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ ശുചിത്വ മിഷൻ ഡയറക്ടർ പി.ഡി.ഫിലിപ്പ്,സാന്ത്വന പരിപാലനവും നാടിന്റെ കരുതലും എന്ന വിഷയത്തിൽ ഡോ.അഞ്ജു മിറിയൻ ജോൺ എന്നിവർ സംസാരിച്ചു.ഡോ.ഷൈൻ,ഡോ.എ.ജെ.അഗസ്റ്റിയൻ എന്നിവർ 'സമഗ്ര ആരോഗ്യ പരിപാലനവും രോഗ പ്രതിരോധവും' വിഷയം അവതരിപ്പിച്ചു.ആസൂത്രണ ബോർഡ് അംഗം ഡോ.ബി ഇക്ബാൽ മോഡറേറ്ററായി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം നന്ദി പറഞ്ഞു.