maranalloor

മലയിൻകീഴ്: മാറനല്ലൂർ പഞ്ചായത്തിൽ വികസനമില്ലായ്മ ആരോപിച്ച് ബി.ജെ.പി ജനപ്രതിനിധികൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ബി.ജെ.പി നേതാവ് കാട്ടാക്കട സന്തോഷ് ഉദ്ഘാടനം ചെയ്തു.സി.എസ്.അനിൽ,തൂങ്ങാംപാറ ബാലകൃഷ്ണൻ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോഭ,അഖിലേഷ്,സാബു എസ്.രംഗൻ,അജികുമാർ,ഷീബമോൾ,ശോഭനതങ്കച്ചി,കുമാരി മായ,മിഥുൻ എന്നിവർ സംസാരിച്ചു. 2019-20 ലെ പദ്ധതികൾ പൂർത്തിയാക്കുന്നതിൽ വരുത്തുന്ന കാലതാമസം ഉൾപ്പടെ നിരവധി ആക്ഷേപങ്ങൾ സമരക്കാർ ഉന്നയിച്ചു.നിർമ്മാണം പൂർത്തിയായിട്ടും പ്രവർത്തനമാരംഭിക്കാത്ത 'ആത്മനിദ്രാലയം' പൊതുശ്മശാനം ഉടൻ തുറന്നുകൊടുക്കുക,തെരുവ് വിളക്കുകൾ പരിപാലിക്കുക, വൃദ്ധർക്കുള്ള കട്ടിലുകൾ വിതരണം ചെയ്യുക, എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ, ലാപ്ടോപ് എന്നിവ വിതരണം ചെയ്യുക തുടങ്ങിയ വിഷയങ്ങളാണ് സമരക്കാർ മുന്നോട്ടുവച്ചത്. ഉപരോധക്കാരെ പൊലീസ് അറസ്റ്റുചെയ്തുനീക്കി.