പാറശാല: എസ്.സി വിദ്യാർത്ഥികൾക്കായി പാറശാല ഗ്രാമപഞ്ചായത്ത് നടത്തുന്ന സൗജന്യ ഐ.എ.എസ് കോച്ചിംഗ് ക്ലാസ് പ്രസിഡന്റ് എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. പാറശാല ഗവ.വി.ആൻഡ് എച്ച്.എസ്.എസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ആർ.സുകുമാരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ സുരേഷ്, മെമ്പർമാരായ സുശീല, മിനി വിജയകുമാർ, രാജമ്മ, അസിസ്റ്റന്റ് സെക്രട്ടറി അജിതകുമാരി തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിൽ ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക്1 വരെ ഒരു വർഷം നീണ്ട് നിൽക്കുന്ന നടക്കുന്ന കോച്ചിംഗ് ക്ലാസിലേക്ക് പഞ്ചായത്തിലെ 50 വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകും. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 0471-2202033