തിരുവനന്തപുരം: ഹരിയാനയിലെ പഞ്ചകുളയിൽ ഇന്ന് ആരംഭിച്ച അഖിലേന്ത്യാ പൊലീസ് അത്‌ല​റ്റിക്സ് ചാമ്പ്യൻഷിപ്പിൽ കേരളാ പൊലീസ് ഒരു സ്വർണ്ണം ഉൾപ്പെടെ മൂന്ന് മെഡലുകൾ നേടി. 100 മീ​റ്റർ ഓട്ടത്തിൽ പുരുഷവിഭാഗത്തിൽ ​റ്റി. മിഥുൻ ആണ് സ്വർണ്ണം നേടിയത്. കെ.പി. അശ്വിൻ വെള്ളി കരസ്ഥമാക്കി. വനിതകളുടെ 100 മീ​റ്റർ ഓട്ടത്തിൽ കെ. മഞ്ജു വെങ്കലം നേടി. ചാമ്പ്യൻഷിപ്പ് ഏഴിന് സമാപിക്കും.