നെയ്യാറ്റിൻകര :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ നെയ്യാറ്റിൻകര ബ്ലോക്ക് സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് ജെ.സുകുമാരൻ അദ്ധ്യക്ഷനായിരുന്നു. മുനിസിപ്പൽ ചെയർപേഴ്സൻ ഡബ്ല്യു.ആർ ഹീബ, കെ.കെ.ഷിബു,ജില്ലാ സെക്രട്ടറി ജി.അജയൻ,ഡി.ശ്രീകണ്ഠൻനായർ,പ്രദീപ് പി.കരിയൽപി.രത്നാഭായി തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി ജെ.സുകുമാരൻ (പ്രസിഡന്റ്),പി.രത്നാഭായി,എച്ച്.സ്റ്റാലിൻ,ആർ.നരേന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), ഡി.ശ്രീകണ്ഠൻനായർ (സെക്രട്ടറി),ഒ.മുഹമ്മദ് ഹനീഫ,എം.കൃഷ്ണൻകുട്ടിനായർ,എൻ.എസ്.അജയകുമാർ (ജോ.സെക്രട്ടറിമാർ),പ്രദീപ് പി.കരിയൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.