bjp-march

പാറശാല: മഹാശിവരാത്രി ദിനത്തിൽ നെയ്യാർഡാമിലെ കുന്നിൻ ശിവക്ഷേത്രത്തിൽ ആരാധന നടത്തിയ ഭക്തജനങ്ങളെ തടഞ്ഞ പൊലീസ് നടപടിക്കെതിരെയും സംഘപരിവാർ പ്രവർത്തകരെ കേസിൽ കുടുക്കി ജയിലിൽ അടച്ച റൂറൽ എസ്.പിയുടെ നടപടികളിൽ പ്രതിഷേധിച്ചും ബി.ജെ.പി പാറശാല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാറശാല പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് വഴിയിൽ തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഹിന്ദു ഐക്യവേദി നേതാവ് തമ്പാനൂർ സന്ദീപ് ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി പാറശാല മണ്ഡലം പ്രസിഡന്റ് ഇഞ്ചിവിള അനിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ കൗൺസിലംഗം കരമന ജയൻ, കാന്തള്ളൂർ സജി, നെടിയാംകോട് അജയൻ തുടങ്ങിയവർ സംസാരിച്ചു.