1

തിരുവനന്തപുരം: കുട്ടിക്കാലത്ത് അമ്മ കാലിൽ ചിലങ്ക കെട്ടിയപ്പോൾ അതിന്റെ ശബ്ദം രാജേശ്വരിയുടെ ചെവിയിൽ പതിച്ചിരുന്നില്ല. അവളുടെ മുഖത്ത് ഭാവങ്ങളും, കൈകളിൽ മുദ്രകളും വിടർന്നു. പരിമിതികൾ മറികടന്ന് നൃത്ത ലോകത്ത് സ്ഥാനമുറപ്പിക്കാനാണ് മുംബയ്ക്കാരിയായ രാജേശ്വരി തിരുവനന്തപുരത്തെത്തിയത്. ഇപ്പോൾ 'നിഷി'ലെ ബി.എസ്.സി വിദ്യാർത്ഥിനിയാണ്. ഇന്നലെ കാര്യവട്ടം ഗവ. കോളേജിൽ നടന്ന ഭരതനാട്യ മത്സരത്തിലും താരമായിരുന്നു. അച്ഛൻ ശ്രീനിവാസ റാവുവും അമ്മ കൃഷ്ണവേണിയും ഒപ്പം നിന്ന് പ്രോൽസാഹിപ്പിച്ചപ്പോൾ കേൾവിയില്ലായ്മ ഒരു തടസമല്ലാതെയായി.ചെറുപ്പത്തിലേ അമ്മയായിരുന്നു നൃത്തം അഭ്യസിപ്പിച്ചത്. ഇന്നലെ മയിൽ നടനമാണ് രാജേശ്വരി അവതരിപ്പിച്ചത്. ടി.വി ചാനലുകളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.