പൂവാർ: കുളത്തൂർ ഗ്രാമപഞ്ചായത്തിൽ 2020 - 21 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള 'ഭിന്നശേഷി ഗ്രാമസഭ'യും, കുഞ്ഞുങ്ങളുടെ സംസാര വൈകല്യങ്ങൾ പരിഹരിക്കുന്നതിനുള്ള 'ഒക്യൂപ്പേഷൻ ആൻഡ് സ്പീച്ച് തെറാപ്പി' പദ്ധതിയും പ്രസിഡന്റ് ബെൻസി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡൺസ്റ്റൻ.സി.ബാബു അദ്ധ്യക്ഷനായി. ബ്ലോക്ക് വികസനകാര്യ സമിതി ചെയർമാൻ സുധാർജ്ജുനൻ, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർപേഴ്സൺ രാജ അല്ലി, വികസന സമിതി അദ്ധ്യക്ഷ കെ.ലത, മെമ്പർമാരായ എൻ.രവീന്ദ്രൻ, രാജി.വി, ആർ.ഇ.സുനില, അജിത്. എം.പി, ക്രിസ്റ്റടിമ, ബി. പ്രവീൺ, പീറ്റർ.എൽ, ശശീന്ദ്രൻ.എച്ച് തുടങ്ങിയവർ സംസാരിച്ചു. പദ്ധതി നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.