നെടുമങ്ങാട് :കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ നെടുമങ്ങാട് റൂറൽ ബ്ലോക്ക് 28 -ആം വാർഷിക സമ്മേളനം ആനാട് സമഗ്ര സാംസ്കാരിക കേന്ദ്രത്തിൽ ഡി.കെ മുരളി എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.പ്രസിഡന്റ് എം.സൈനുലാബ്ദീന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി കെ.സദാശിവൻ നായർ സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി കെ.മുരളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.അഡ്വ.എം.പി ശശിധരൻ നായർ ക്ലാസ് നയിച്ചു.എൻ.ബാലകൃഷ്ണപിള്ള,കെ.ലീലാമ്മ, എൻ.ഗോപിനാഥൻ പിള്ള,ഉഷാകുമാരി,എം.സി തങ്കപ്പൻ ചെട്ടിയാർ,അനന്തൻ പിള്ള,റഹിം ആനക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.