തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് തലസ്ഥാന നഗരിയിലെത്തുന്നവർക്കായി പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ആറ് പ്രത്യേക ട്രെയിനുകൾ, കൊച്ചുവേളിയിൽ നിന്ന് ഒരു പാസഞ്ചർ,​ നാഗർകോവിലിലേക്ക് ഒരു പാസഞ്ചർ എന്നിവയും ട്രെയിനുകളിൽ അധിക കോച്ചുകൾ, എക്‌സ്‌പ്രസ് ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ തുടങ്ങിയവയാണ് അനുവദിച്ചത്.

തിരക്ക് കണക്കിലെടുത്ത് 8ന് കൊല്ലത്തിനും തിരുവനന്തപുരത്തിനും സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകും.പൊങ്കാല ദിവസമായ 9ന് കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടയിൽ ഓടിക്കുന്ന സ്‌പെഷ്യൽ ട്രെയിൻ പുലർച്ചെ 4.30ന് കൊല്ലത്ത് നിന്ന് പുറപ്പെടും. അന്നേദിവസം ഉച്ചയ്ക്ക് 2.30നും 3.30നും വൈകിട്ട് 4.15നും തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകും. 4.30ന് കൊച്ചുവേളിയിൽ നിന്ന് കൊല്ലത്തേക്ക് പാസഞ്ചറും സർവീസ് നടത്തും. വൈകിട്ട് 5.10ന് തിരുവനന്തപുരത്ത് നിന്ന് നാഗർകോവിലിലേക്കും പാസഞ്ചർ സർവീസുണ്ടാകും.