തിരുവനന്തപുരം:ഗവ.ആയുർവേദ കോളേജ് പൂജപ്പുര സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിലെ ബാലചികിത്സ വിഭാഗത്തിൽ ഗവേഷണത്തിന്റെ ഭാഗമായി സൗജന്യ ചികിത്സ നൽകും.ആറ് വയസുവരെയുളള കുട്ടികൾക്ക് അലർജി സംബന്ധമായ ചൊറിച്ചിലോട് കൂടിയ ത്വഗ് രോഗം,ചുമ,വിട്ടുമാറാത്ത തുമ്മൽ,മൂന്ന് മുതൽ 12 വയസു വരെയുളള കുട്ടികളിൽ കണ്ടുവരുന്ന വിളർച്ച,അമിത വികൃതി എന്നിവയ്ക്ക് സൗജന്യ ചികിത്സ ലഭിക്കും.വിശദ വിവരങ്ങൾക്ക് ഫോൺ: 9400493066, 9645238984, 8592872547, 9447222658.