mullappally

തിരുവനന്തപുരം: ക്രിമിനൽ കൂട്ടങ്ങളെ വളർത്തി രാഷ്ട്രീയ കൊലപാതകം നടത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന പാർട്ടിയായി സി.പി.എം ചുരുങ്ങിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. അതിന്റെ തുറന്ന പ്രഖ്യാപനമാണ് പൊതുഖജനാവിൽനിന്ന് ഇനിയും പണം മുടക്കി കൊലയാളികളെ സംരക്ഷിക്കുമെന്ന് നിയമസഭയിൽ പിണറായി വിജയൻ നടത്തിയത്. മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണമാണ്. കൊലയാളികളെ സംരക്ഷിക്കാൻ പൊതുഖജനാവിൽനിന്നും പണം മുടക്കുമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല. നാടുവാഴി വ്യവസ്ഥ അവസാനിച്ചെന്നത് പിണറായിക്ക് ഇപ്പോഴും അറിയില്ല. മുഖ്യമന്ത്രിയുടെ മാനസികാവസ്ഥ ഇപ്പോഴും ഫ്യൂഡൽ ചിന്താഗതിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.