തിരുവനന്തപുരം: തൃക്കണ്ണാപുരം ഞാലിക്കോണം ശ്രീ കരിങ്കാളിദേവീ ക്ഷേത്രത്തിൽ നിർമ്മിച്ച നാലമ്പലവും നവീകരിച്ച ശാന്തിമഠവും ക്ഷേത്രോത്സവം ഇന്ന് ആരംഭിക്കും. വൈകിട്ട് 7ന് മുൻ ഹൈക്കോടതി ജഡ്‌ജിയും മുന്നോക്കവികസന കോർപ്പറേഷന്റെ ചെയർമാനുമായ എം.ആർ. ഹരിഹരൻ നായർ നാലമ്പലവും നവീകരിച്ച ശാന്തിമഠവും സമർപ്പിക്കും. തൃപ്പാദം ആഡിറ്റോറിയത്തിൽ മുതിർന്ന പത്രപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായരുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നാലമ്പല നിർമ്മാണത്തിന്റെ മുഖ്യശില്പി ക്ഷേത്ര സ്ഥാപതി എസ്. നാരായണ മൂർത്തിയെ ആദരിക്കും. രാഷ്ട്രീയ,​ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മൂന്നുദിവസത്തെ ഉത്സവ ദിവസങ്ങളിൽ രാവിലെ 5.30ന് ഗണപതിഹോമം, 7.30ന് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം , രാത്രി 8ന് പുഷ്‌പാഭിഷേകം, 8.30ന് ലഘുഭക്ഷണം എന്നിവ ഉണ്ടാകും. ഇന്ന് രാവിലെ 8ന് നാരായണീയം, വൈകിട്ട് 7ന് ഗണപതിഭഗവാന് ഉണ്ണിയപ്പം മൂടൽ. വ്യാഴാഴ്ച രാവിലെ 8ന് നാരായണീയം, 9.30ന് ആയില്യപൂജ, വൈകിട്ട് 7ന് ഗണപതിഭഗവാന് ഉണ്ണിയപ്പം മൂടൽ, 7.10ന് നൃത്തം. വെള്ളിയാഴ്ച രാവിലെ 9.15ന് പൊങ്കാല, 11ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 11.30ന് സമൂഹസദ്യ, വൈകിട്ട് 4.15ന് എഴുന്നെള്ളിപ്പ്, രാത്രി 12ന് താലപ്പൊലി, വിളക്ക്പൂജ, കുരുതിതർപ്പണം.