കല്ലമ്പലം: പുതിയ കൃഷി രീതിക്ക് മാതൃകയാവുകയാണ് ഒരു സർക്കാർ പള്ളിക്കൂടം. മടവൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇടവിളകൃഷിയിലൂടെ നൂറുമേനി കൊയ്യാൻ വിത്തെറിഞ്ഞത്. നൂറുമേനി കൊയ്ത പാടത്ത് കൊയ്ത്തിനു ശേഷം പയറും ഉഴുന്നും കൃഷിയിറക്കി. പഴമക്കാർ കൊയ്തൊഴിഞ്ഞ പാടങ്ങളിൽ പയറുവർഗത്തിൽപ്പെട്ട സസ്യങ്ങൾ നടുന്നത് പതിവായിരുന്നു. മണ്ണിലെ നൈട്രജൻ ക്രമീകരിക്കുന്നതിനാണ് പണ്ടുമുതലേ ആളുകൾ ഇവ നട്ടുപോന്നിരുന്നത്. സ്കൂളിലെ കാർഷിക ക്ലബിന്റെ നേതൃത്വത്തിലാണ് ഉഴുന്നും പയറും കൃഷിയിറക്കിയത്. 45 ദിവസമാണ് വളർച്ച കാലം. ആനകുന്നം നിവാസിയായ സജിത്ത് സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് കുട്ടികൾ നൂറുമേനി കൊയ്യാൻ ഒരുങ്ങുന്നത്. അദ്ധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.