വർക്കല:ജില്ലയിലെ എട്ടാമത്തെ സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് വർക്കലയിൽ ഈ മാസം പ്രവർത്തനമാരംഭിക്കും. പുത്തചന്തയ്ക്കും ആയുർവേദ ആശുപത്രി ജംഗ്ഷനും മദ്ധ്യേ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിക്കു സമീപം ചിത്രാ ബിൽഡിംഗ്സിന്റെ ഒന്നും രണ്ടും നിലകളിലാണ് പ്രവർത്തിക്കുക. പൂർണമായും ഹൈടെക് രീതിയിലാവും ഓഫീസ് പ്രവർത്തനം. കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസമാണ് ഓഫീസ് പ്രവർത്തനം വൈകിപ്പിച്ചത്. തടസങ്ങൾ നീങ്ങിയതോടെ ഓഫീസ് ഉദ്ഘാടനത്തിന് സജ്ജമായിക്കഴിഞ്ഞു. ജോയിന്റ് ആർ.ടി.ഒ ഉൾപ്പെടെ ജീവനക്കാരെ നിയമിച്ചു. വാഹനവും അനുവദിച്ചു. ഓഫീസിന്റെ ഒന്നാം നിലയിൽ ലൈസൻസ് സംബന്ധമായ സേവനങ്ങളും രണ്ടാം നിലയിൽ രജിസ്ട്രേഷൻ സേവനങ്ങളും ഫീസ് കൗണ്ടറുകളുമാണ് പ്രവർത്തിക്കുക.ലേണേഴ്സ ടെസ്റ്റിനായി അഞ്ച് കൗണ്ടറുകളൊരുക്കിയിട്ടുണ്ട്.
കെ.എൽ 81 ആണ് വർക്കലയുടെ രജിസ്ട്രേഷൻ കോഡ്
താലൂക്കിലെ 13 വില്ലേജുകൾ ഓഫീസിന്റെ പരിധിയിൽ
ആറ്റിങ്ങൽ ആർ.ടി ഓഫീസിന്റെ കീഴിലുളള രണ്ടാമത്തെ സബ് ആർ.ടി ഓഫീസാണ് ഇത്