വർക്കല:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ചെറുകുന്നം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രം തിരുനാൾ മഹോത്സവം 8ന് തുടങ്ങും.ദിവസവും രാവിലെയും വൈകിട്ടും ക്ഷേത്ര സംഹന്ധമായ ചടങ്ങുകൾ,8ന് രാവിലെ 9ന് കഞ്ഞിസദ്യ, വൈകിട്ട് 6ന് മേളസന്ധ്യ,6.45ന് ഭഗവതിസേവ,7ന് വിശ്വമയൂരി കലാകേന്ദ്രത്തിന്റെ നൃത്തസന്ധ്യ,9ന് രാവിലെ 9ന് കഞ്ഞിസദ്യ, രാത്രി 7ന് സംഗീതകച്ചേരി,10ന് രാവിലെ 8ന് ബാലസമാജം ഉരുൾ, 8.15ന് തുലാഭാരം, 8.30ന് പ്രഭാതഭക്ഷണം,8.30ന് ഭാഗവതപാരായണം,9ന് കലശപൂജ,കലശാഭിഷേകം,11.15ന് സമൂഹസദ്യ, വൈകിട്ട് 4ന് എഴുന്നളത്ത് ഘോഷയാത്ര,രാത്രി 7ന് ജയചന്ദ്രൻ പനയറയുടെ ആത്മീയ പ്രഭാഷണം,9.30ന് മൂവാറ്റുപുഴ ഏഞ്ചൽ വോയ്സിന്റെ ഗാനമേള.