ബാലരാമപുരം: കിരാരക്കുഴി ഇടിവിഴുന്നവിള ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8ന് ഭദ്രകാളിപ്പാട്ട്,​വൈകിട്ട് 4ന് മേജർസെറ്റ് പഞ്ചവാദ്യം,​കണ്ണൂർ തെയ്യം,​മലബാർ തെയ്യം,​വിളക്കാട്ടം,​കാളിമയിലാട്ടം,​തേരുവിളക്ക്,​ മുത്തുക്കുട,​ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്ര,തെന്നൂർക്കോണത്ത് നിന്നാരംഭിച്ച് മുക്കോല,​ കിടാരക്കുഴി,​ഉച്ചക്കട,​വലിയവിള,​ വട്ടവിള വഴി ക്ഷേത്രസന്നിധിയിൽ സമാപിക്കും.രാത്രി 8ന് താലപ്പൊലിയോടുകൂടി കളംകാവൽ,തുടർന്ന് തേര് വിളക്ക് എഴുന്നെള്ളിപ്പ്.