b

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട്‌ നൽകിയ ഡെപ്യൂട്ടി സ്പീക്കർ വി. ശശിക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗത്തിനും പുത്തൻനട നിവാസികൾ സ്വീകരണം നൽകി. തകർന്ന റോഡുകളും ഓടകളും പുനർനിർമ്മിക്കുന്നതിന് ഫണ്ട് വിഹിതം അനുവദിച്ചതിനാണ് പൗരാവലി സ്വീകരണം നൽകിയത്. ഗ്രാമപഞ്ചായത്ത്‌ അംഗം എസ്. പ്രവീൺ ചന്ദ്ര ജനപ്രതിനിധികൾക്ക് പൊന്നാട ചാർത്തി ആശംസഫലകങ്ങളും കൈമാറി. എൽ.എൽ. സ്കന്ദകുമാർ, ശിവദാസൻ, കെ.ആർ. നീലകണ്ഠൻ, ജോസഫിൻ മാർട്ടിൻ, എൽ. ഗീതാകുമാരി, മിഥുൻ, നിത്യാ ബിനു എന്നിവർ പങ്കെടുത്തു.