കടയ്ക്കാവൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിലയ്ക്കാമുക്ക് യു.പി സ്കൂളിൽ നടന്ന പഠനോത്സവം വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി നക്ഷത്ര അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജയറാം, വാർഡ് മെമ്പർ പ്രസന്ന, എസ്.എം.സി.ചെയർമാൻ അരുൺ, സാന്ത്വനം പ്രസിഡന്റ് സജി, സി.ആർ.സി കോ-ഓർഡിനേറ്റർ കൃഷ്ണ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ ശ്രേയ സ്വാഗതവും നിമിഷ നന്ദിയും പറഞ്ഞു.