കല്ലമ്പലം: ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ വിൽപ്പന നടത്തുന്ന തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പള്ളിക്കൽ മൂതല കണ്ണങ്കര വീട്ടിൽ രജിത് (36), ഇടവ ജനതാമുക്ക് പുത്തൻവിള പുന്നവിളാകത്ത് വീട്ടിൽ സന്തോഷ്‌ (36) എന്നിവരാണ് അറസ്റ്റിലായത്. നാവായിക്കുളം കേന്ദ്രീകരിച്ച് കച്ചവടം നടത്തിവന്ന പ്രഭാകരൻ, മണിയൻ എന്നിവരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച ശേഷം പണം തട്ടിയെടുക്കുകയുമായിരുന്നു. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫിറോസ്. ഐയുടെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ നിജാമും സംഘവുമാണ് പ്രതികളെ അറസ്റ്റുചെയ്തത്‌. കോടതിയിൽ ഹാജാരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.