cat-china

ചെന്നൈ: കൊവിഡ് 19 പേടിയിൽ പൂച്ചയെ നാടുകടത്താൻ ശ്രമം. ഇതിനെതിരെ പൂച്ചയെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് മൃഗസ്നേഹികളും രംഗത്ത്. ചൈനയിൽ നിന്ന് 20 ദിവസം മുമ്പാണ് ഒരു കണ്ടെയ്നറിൽ പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. ഇൗ പൂച്ചയ്ക്ക് കോവിഡ് ഉണ്ടെന്നാണ് ചിലർ പറയുന്നത്. ഇതിനാലാണ് പൂച്ചയെ നാടുകടത്തണമെന്ന് അവർ ആവശ്യപ്പെടുന്നത്. എന്നാൽ കോവിഡ് പൂച്ചകൾ വഴി പടരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൃഗസ്നേഹികൾ അധികൃതരെ സമീപിച്ചത്.

പൂച്ച ചൈനയിൽ നിന്ന് തന്നെ എത്തിയതാണോ എന്ന സംശയവും അവർ പ്രകടിപ്പിക്കുന്നുണ്ട്. ചൈനയിൽ നിന്ന് വിട്ട കപ്പൽ സിംഗപ്പൂർ, കൊളമ്പോ തുടങ്ങിയിടങ്ങളിൽ നിന്ന് ചരക്കെടുത്തിരുന്നു. അതിനാൽ പൂച്ചകയറിയത് ചൈനയിൽ നിന്നാണെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നാണ് അവർ പറയുന്നത്. ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പൂച്ച ജീവിച്ചു എന്നത് വിശ്വസിക്കാനാവില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പൂച്ചയുടെ പൂർണസംരക്ഷണം തങ്ങളേൽക്കാം എന്നാണ് മൃഗസ്നേഹികൾ നൽകുന്ന ഉറപ്പ്.