വാഷിംഗ്ടൺ: ബീജം നിറച്ച സിറിഞ്ചുമായി എത്തി യുവതിയെ ആക്രമിച്ച മദ്ധ്യവയസ്കനെ പൊലീസ് പിടികൂടി. അമേരിക്കയിലെ മേരിലാൻഡിലെ ഒരു സൂപ്പർമാർക്കറ്റിലായിരന്നു സംഭവം. തോമസ് ബൈറോൺ സ്‌റ്റെമൻ എന്ന അമ്പത്തൊന്നുകാരനാണ് പിടിയിലായത്.
സൂപ്പർമാർക്കറ്റിലെത്തിയ സ്ത്രീയെ പിന്തുടർന്നെത്തി പ്രതി അവരുടെ ശരീരത്തിൽ കുത്തിക്കയറ്റുകയായിരുന്നു. ഞൊടിയിടയ്ക്കുള്ളിൽ ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സി.സി.ടി.വിദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിയുടെ കാറിൽ നിന്നും വീട്ടിൽനിന്നും നിരവധി സിറിഞ്ചുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നേരത്തേയും സമാനരീതിയിൽ ഇയാൾ സ്ത്രീകളെ ആക്രമിച്ചിരുന്നു. എന്നാൽ അക്രമി ആരാണെന്ന് അറിയാത്തതിനാൽ പരാതി നൽകിയിരുന്നില്ല. മാനസിക സംതൃപ്തിക്കുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.