തിരുവനന്തപുരം:സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങൾ മന്ത്രി കെ.കെ.ശൈലജ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന രംഗത്തുള്ള വനിതാ രത്ന പുരസ്‌കാരം മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി, കായിക രംഗത്തുള്ള പുരസ്‌കാരം പാലക്കാട് മുണ്ടൂർ പാലക്കീഴി ഹൗസിലെ പി.യു. ചിത്ര, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതയ്ക്കുള്ള പുരസ്‌കാരം തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് കൽപനയിലെ പി.പി. രഹ്നാസ്, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് ലയൺസ് റോഡ് ശരണ്യയിലെ ഡോ. പാർവതി പി.ജി. വാര്യർ, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയ്ക്കുള്ള പുരസ്‌കാരം കണ്ണൂർ എച്ചിലാംവയൽ വനജ്യോത്സ്നയിലെ ഡോ. വനജ എന്നിവർക്കാണ്. ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 7ന് വൈകിട്ട് 4 ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.