കല്ലമ്പലം:പി.എം.കെ.വി.വൈ - എൻ.എസ്.ഡി.സി നാവായിക്കുളം കപ്പാംവിള കൾച്ചറൽ സെന്ററിൽ ലഘുഭക്ഷണ നിർമ്മാണ തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.നിലവിൽ ലഘുഭക്ഷണ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും അപേക്ഷിക്കാം.ലഘുഭക്ഷണ നിർമ്മാണം,പാചക ഉപകരണ നിർമ്മാണം,​സംസ്കരണം,സംഭരണം,വിതരണം,മാലിന്യ നിർമാർജ്ജനം, ഭക്ഷ്യ സുരക്ഷാ നിയമം എന്നീ മേഖലകളിലാണ് പരിശീലനം.അഭിമുഖം 11ന് രാവിലെ 11ന് .ഫോൺ:7034697037,9388418040.