മുടപുരം: എസ്.എൻ.ഡി.പി യോഗം മുടപുരം ശാഖയുടെ കീഴിലുള്ള ഗുരുദേവ ക്ഷേത്രത്തിന്റെ ഒന്നാം പ്രതിഷ്ഠാ വാർഷികവും പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനവും എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ഡി.വിപിൻരാജ് നിർവഹിച്ചു.ശാഖാ പ്രസിഡന്റ് പി.കെ.ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു.എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി അനുഗ്രഹ പ്രഭാഷണം നടത്തി.മികച്ച വിദ്യാർത്ഥികൾക്ക് യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അവാർഡ് വിതരണം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള ചികിത്സാ ധനസഹായ വിതരണം നടത്തി.തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റ് സെക്രട്ടറി പി.സഹദേവൻ,യോഗം കൗൺസിലർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ കൃത്തിദാസ്,ചിത്രാംഗദൻ,ശിവകൃഷ്ണപുരം ശാഖാ പ്രസിഡന്റ് കുഞ്ഞുമോൻ,കൊച്ചാലുംമൂട് ശാഖാ പ്രസിഡന്റ് കൃഷ്ണദാസ്,ശാഖാ സെക്രട്ടറി പി.നകുലൻ,ശാഖാ വൈസ് പ്രസിഡന്റ് എം. പ്രസന്നൻ തുടങ്ങിയവർ പങ്കെടുത്തു.