നെയ്യാറ്റിൻകര:ആയയിൽ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർ‌ഷിക മഹോത്സവം 6 മുതൽ 17 വരെ നടക്കും.6ന് രാവിലെ പ്രഭാതപൂജ,കലശാഭിഷേകത്തിന് എഴുന്നള്ളിപ്പ് 9നു കൊടിമരം മുറിക്കൽ 10.30 ന് കൊടിമരഘോഷയാത്ര, വൈകിട്ട് 5.45 ന് മേൽ 6.30 നകം തൃക്കൊടിയേറ്റ് 6.30 ന് സിനിമാ സംഗീത രംഗത്തെ പ്രശസ്തർ ഒരുമിക്കുന്ന ആയയിൽ ഭക്ത ഗാന സി..ഡി പ്രകാശനം.രാത്രി 9.30ന് നാടകം.7 ന് രാവിലെ 8ന് സംഗീത കച്ചേരി 9ന് ഡാൻസ് 8ന് ലളിതസഹസ്രനാമപാരായണം,രാത്രി 8.30ന് സംഗീതാർച്ചന,11ന് രാവിലെ 7ന് ഇരുത്തിപ്പൂജ,11.30ന് വിശേഷാൽപൂജ ഉച്ചയ്ക്ക് 12.30 ന് സമൂഹസദ്യ 6ന് സന്ധ്യാപൂജ 6.30 ന് വിശേഷാൽ ഗുരുപൂജ തുട‌ർന്ന് ചികിത്സാധനസഹായം,രാത്രി 8ന് വിശേഷാൽപൂജയും ശിങ്കാരിമേളവും പിറ്റേന്ന് വെളുപ്പിന് 3ന് പൂജ വിളക്കെഴുന്നള്ളിപ്പ്. 13ന് രാവിലെ 6.ന് പ്രഭാതപൂജ രാത്രി 8ന് കാവ്യകേളി 14 ന് രാത്രി 7.30 ന് ദീപകാഴ്ച 9ന് ചികിത്സാ സഹായ വിതരണം,10ന് നൃത്തനാടകം,15ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഇരുത്തിപ്പൂജ 7.15 ന് ഭക്തിഗാനസുധ 16 ന് രാവിലെ 7 മുതൽ വൈകിട്ട് 7 വരെ ഇരുത്തിപ്പൂജ ഉച്ചയ്ക്ക് 12ന് മദ്ധ്യാഹ്നപൂജ,അന്നദാനം വൈകുന്നേരം 3ന് എഴുന്നളളത്ത് വൈകിട്ട് 5ന് വിളക്ക്കെട്ട് ഘോഷയാത്ര രാത്രി 11.00 ന് ഗാനമേള